ആന്‍റോ ആന്‍റണിയും സണ്ണി ജോസഫുമല്ല കോൺഗ്രസിനെ നയിക്കേണ്ടത്; കെപിസിസി നേതൃമാറ്റത്തിനെതിരേ പോസ്റ്ററുകൾ

ഫോട്ടൊ കണ്ടാൽ സാധാരണ കോൺഗ്രസ് പ്രവർത്തകർ പോലും തിരിച്ചറിയാത്ത ആന്‍റോ ആന്‍റണിയും സണ്ണി ജോസഫുമല്ല കേരളത്തിലെ കോൺഗ്രസിനെ നയിക്കേണ്ടതെന്ന് പോസ്റ്റർ
posters against kpcc leadership change aluva

ആന്‍റോ ആന്‍റണിയും സണ്ണി ജോസഫുമല്ല കോൺഗ്രസിനെ നയിക്കേണ്ടത്; കെപിസിസി നേതൃമാറ്റത്തിനെതിരേ പോസ്റ്ററുകൾ

Updated on

കൊച്ചി: കെപിസിസി നേതൃമാറ്റത്തിനെതിരേ ആലുവയിൽ പോസ്റ്റർ പ്രചാരണം. ഫോട്ടൊ കണ്ടാൽ സാധാരണ കോൺഗ്രസ് പ്രവർത്തകർ പോലും തിരിച്ചറിയാത്ത ആന്‍റോ ആന്‍റണിയും സണ്ണി ജോസഫുമല്ല കേരളത്തിലെ കോൺഗ്രസിനെ നയിക്കേണ്ടത് എന്ന തരത്തിലാണ് പോസ്റ്ററുകൾ.

കമ്പനിപ്പടി, മുട്ടം, ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡ്, പമ്പ് കവല, എന്നിവിടങ്ങളിലാണ് പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. അതേസമയം, കെപിസിസിയിൽ നേതൃമാറ്റം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.

ആന്‍റോ ആന്‍റണിയും സണ്ണി ജോസഫുമാണ് പരിഗണനയിലുള്ളത്. എന്നാൽ, നേതൃമാറ്റത്തെ സംബന്ധിച്ച് തന്നോട് ഒന്നും പറഞ്ഞിട്ടില്ലെന്നാണ് കെ. സുധാകരന്‍റെ പ്രതികരണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com