
കൽപ്പറ്റ: ഡിസിസി ട്രഷററായിരുന്ന എൻ.എം. വിജയൻ ജീവനൊടുക്കിയ സംഭവത്തിൽ ഡിസിസി പ്രസിഡന്‍റ് എൻ.ഡി. അപ്പച്ചനും, ടി. സിദ്ധിഖ് എംഎൽഎയ്ക്കുമെതിരേ പോസ്റ്ററുകൾ. വയനാട് ഡിസിസി ഓഫീസിന് മുന്നിലാണ് സേവ് കോൺഗ്രസ് ഫോറം എന്ന പേരിൽ പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്.
പാപം പേറുന്ന അപ്പച്ചനെ പാർട്ടിയിൽ വേണ്ട, കൊലയാളി സംഘത്തെ പുറത്താക്കൂ കോൺഗ്രസിനെ രക്ഷിക്കു, അഴിമതിയും മതവെറിയും കൊണ്ടുനടക്കുന്ന ഡിസിസി പ്രസിഡന്‍റ് പാർട്ടിയുടെ അന്തകൻ എന്നെല്ലാമാണ് പോസ്റ്ററിലുള്ളത്.
ഡിസിസി ട്രഷററായിരുന്ന എൻ.എം. വിജയൻ ജീവനൊടുക്കിയ കേസിൽ പ്രതിയാണ് എൻ.ഡി. അപ്പച്ചൻ. ആത്മഹത‍്യ പ്രരണാകുറ്റം ചുമത്തിയാണ് കേസ്. എന്നാൽ കേസിലെ ഒന്നാം പ്രതിയായ ഐസി ബാലകൃഷ്ണന്‍റെ പേര് പോസ്റ്ററിൽ പരാമർശിക്കുന്നില്ല. ചുരം കയറിവന്ന എംഎൽഎയെ കൂട്ടുപിടിച്ച് വന്ന അപ്പച്ചൻ പാർട്ടിയെ നശിപ്പിക്കുന്നുവെന്നാണ് പോസ്റ്ററിലൂടെയുള്ള വിമർശനം.