'നാട് വഷളാക്കി, സ്വന്തം വീട് ശരിയാക്കി'; ലഹരി വിരുദ്ധ ദിനത്തിൽ സർക്കാരിനെതിരേ പോസ്റ്ററുകൾ

തിരുവനന്തപുരം നഗരത്തിലെ വിവിധയിടങ്ങളിലാണ് പോസ്റ്ററുകൾ പ്രത‍്യക്ഷപ്പെട്ടിരിക്കുന്നത്
posters against pinarayi government in anti drug day

'നാട് വഷളാക്കി, സ്വന്തം വീട് ശരിയാക്കി'; ലഹരി വിരുദ്ധ ദിനത്തിൽ സർക്കാരിനെതിരേ പോസ്റ്ററുകൾ

Updated on

തിരുവനന്തപുരം: ലഹരി വിരുദ്ധ ദിനത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പോസ്റ്ററുകൾ. തിരുവനന്തപുരം നഗരത്തിലെ വിവിധയിടങ്ങളിലാണ് പോസ്റ്ററുകൾ പ്രത‍്യക്ഷപ്പെട്ടിരിക്കുന്നത്.

എന്നിട്ട് എല്ലാം ശരിയായോ, നാട് വഷളാക്കി സ്വന്തം വീട് ശരിയാക്കി, വീട് നന്നാക്കി നാട് ലഹരിയിൽ മുക്കി തുടങ്ങിയ വാചകങ്ങളോടെയാണ് പോസ്റ്ററുകൾ ഒട്ടിച്ചിരിക്കുന്നത്.

മുഖ‍്യമന്ത്രി പിണറായി വിജയന്‍റെ ചിത്രങ്ങളും ചില പോസ്റ്ററുകളിൽ കാണാം. എന്നാൽ ഇതുവരെ പോസ്റ്ററുകളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com