'പീഡന വീരനെ താങ്ങുന്നവനെ സൂക്ഷിക്കുക'; യൂത്ത് കോൺഗ്രസ് നേതാവിനെതിരേ പോസ്റ്ററുകൾ

കണ്ണൂർ ജില്ലാ അധ‍്യക്ഷൻ വിജിൽ മോഹനെതിരേയാണ് പോസ്റ്ററുകൾ
posters against youth congress leader in kannur

'പീഡന വീരനെ താങ്ങുന്നവനെ സൂക്ഷിക്കുക'; യൂത്ത് കോൺഗ്രസ് അധ‍്യക്ഷനെതിരേ പോസ്റ്ററുകൾ

Updated on

കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവിനെതിരേ പോസ്റ്ററുകൾ. കണ്ണൂർ ജില്ലാ അധ‍്യക്ഷനായ വിജിൽ മോഹനെതിരേയാണ് പോസ്റ്ററുകൾ പ്രത‍്യക്ഷപ്പെട്ടിരിക്കുന്നത്. 'പീഡന വീരനെ താങ്ങുന്നവനെ സൂക്ഷിക്കുക' എന്നാണ് പോസ്റ്ററിലുള്ളത്. ശ്രീകണ്ഠപുരം പൊടിക്കളത്താണ് പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്.

ശ്രീകണ്ഠപുരം നഗരസഭ കൗൺസിലറാണ് വിജിൽ. പോസ്റ്ററിനു പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് വിജിൽ ആരോപിച്ചു. സിപിഎമ്മിന്‍റെ കുത്തക വാർഡിൽ വിജയം നേടിയതിനു ശേഷം തുടങ്ങിയ അക്രമമാണെന്നും അവർക്ക് നേർക്കു നേർ ഏറ്റുമുട്ടാൻ ശേഷിയില്ലെന്നും വിജിൽ മോഹൻ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com