നാദിർഷായുടെ വളർത്ത് പൂച്ച ചത്തത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

മൃഗാശുപത്രി അധികൃതർ കൊന്നെന്നായിരുന്നു നാദിർഷായുടെ പരാതി
Postmortem report says Nadirshah's pet cat died of heart attack

നാദിർഷായുടെ വളർത്ത് പൂച്ച ചത്തത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

Updated on

കൊച്ചി: നടനും സംവിധായകനുമായ നാദിർഷായുടെ വളർത്ത് പൂച്ച ചത്തത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പേർഷ്യൻ വളർത്തു പൂച്ചയെ എറണാകുളം മാമംഗലത്തെ മൃഗാശുപത്രി അധികൃതർ കൊന്നെന്നായിരുന്നു നാദിർഷാ പരാതി ഉന്നയിച്ചത്.

ആശുപത്രിക്കെതിരേ പാലാരിവട്ടം പൊലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. കഴുത്തിൽ വലിഞ്ഞു മുറുക്കിയ പാടുകൾ ഇല്ലെന്നാണു ജില്ലാ വെറ്ററിനറി മേധാവി പൊലീസിന് കൈമാറിയ റിപ്പോർട്ടിലുളളത്.

പൂച്ചയ്ക്ക് നേരത്തെ തന്നെ ഹൃദ്രോഗം ഉണ്ടായിരുന്നതായും ഈ സാഹചര്യത്തിൽ മയക്കാൻ കുത്തിവച്ചപ്പോൾ ഹൃദയാഘാതം സംഭവിച്ചുവെന്നാണ് മൃഗസംരക്ഷണ ഉദ്യോഗസ്ഥർ അറിയിച്ചു. നാദിർഷായുടെ ആരോപണങ്ങൾ ആശുപത്രി അധികൃതർ നേരത്തേ തന്നെ നിഷേധിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com