സരോവരം ചതുപ്പിൽ നിന്നു കണ്ടെത്തിയ മൃതദേഹത്തിൽ ഒടിവുകളില്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

അസ്ഥികൾ ഇനി ഡിഎൻഎ പരിശോധനയ്ക്കായി അയക്കും.
Postmortem report shows no fractures in body found in Sarovaram swamp

സരോവരം ചതുപ്പിൽ നിന്നു കണ്ടെത്തിയ മൃതദേഹത്തിൽ ഒടിവുകളില്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

Updated on

കോഴിക്കോട്: സരോവരം ചതുപ്പിൽ നിന്നും കണ്ടെത്തിയ എലത്തൂർ സ്വദേശി വിജിലിന്‍റെതെന്ന് കരുതുന്ന അസ്ഥിയിൽ മർദനമേറ്റതിന്‍റെ ഒടിവുകളൊന്നും ഇല്ലെന്ന് പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ട്. കോഴിക്കോട് മെഡിക്കൽ കോളെജിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. അസ്ഥികൾ ഡിഎൻഎ പരിശോധനയ്ക്കായി അയക്കും.

2019 മാർച്ചിലാണ് കോഴിക്കോട് എലത്തൂർ സ്വദേശിയായ വിജിലിനെ കാണാതായത്. ലഹരി ഉപയോഗത്തിനിടെ വിജിൽ മരിച്ചെന്നും പിന്നീട് സരോവരത്ത് കെട്ടിത്താഴ്ത്തിയെന്നുമായിരുന്നു പ്രതികളുടെ മൊഴി. എരഞ്ഞിപ്പാലം സ്വദേശി നിഖിൽ, വേങ്ങേരി സ്വദേശി ദീപേഷ് എന്നിവരാണ് പിടിയിലായത്.

തെളിവെടുപ്പിനിടെ മൃതദേഹം കുഴിച്ചിട്ട സ്ഥലം മുഖ്യപ്രതി നിഖിലാണ് പൊലീസിന് കാണിച്ച് നൽകിയത്. കൊല്ലപ്പെട്ട വിജിലിന്‍റെ ബൈക്ക് പൊലീസ് കണ്ടെത്തിയിരുന്നു. 2019 മാർച്ചിൽ ആണ് വിജിലിനെ കാണാതായത്. ലഹരി ഉപയോഗത്തിനിടെ വിജിൽ മരിച്ചെന്നും പിന്നീട് സരോവരത്ത് കെട്ടിത്താഴ്ത്തിയെന്നുമായിരുന്നു പ്രതികൾ മൊഴി നൽകിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com