''പോറ്റിയേ കേറ്റിയേ'' പാട്ടിന് കെ.സി. വേണുഗോപാലിന്‍റെ പിന്തുണ | Video

''പോറ്റിയേ കേറ്റിയേ...'' എന്ന പാരഡി ഗാനം എഴുതിയ ജി.പി. കുഞ്ഞബ്ദുള്ളയുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി ഫോണിൽ സംസാരിച്ചു

കേരളം ഒട്ടാകെ വൈറലായ ''പോറ്റിയേ കേറ്റിയേ...'' എന്ന പാരഡി ഗാനം എഴുതിയ ജി.പി. കുഞ്ഞബ്ദുള്ളയുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി ഫോണിൽ സംസാരിച്ചു. അത്രയേറെ ആകർഷിച്ച വരികൾക്ക് മനസിൽ തട്ടി അഭിനന്ദനമറിയിക്കുന്നതായി അദ്ദേഹം വിഡിയോ കോളിൽ പറഞ്ഞു.

കേസിനെ നേരിടാനുള്ള എല്ലാ നിയമസഹായവും കോൺഗ്രസ് പ്രസ്ഥാനത്തിൽ നിന്നുണ്ടാകുമെന്ന ഉറപ്പ് നൽകിയിട്ടുമുണ്ട്. ശാസ്താവിന്‍റെ സ്വർണം കൊള്ളയടിച്ചവർ ഇന്നും പാർട്ടിക്കുള്ളിൽ എല്ലാ പദവികളും നിലനിർത്തിക്കൊണ്ട് അധികാരം ആസ്വദിക്കുകയാണ്. വിശ്വാസത്തെ മുറിവേൽപ്പിച്ചുകൊണ്ട് അവർ നടത്തിയ കൊള്ളയാണ് കുറ്റകരം. ആ കൊള്ളയെ 'പാട്ടാക്കിയവർ' ഇന്ന് വിശ്വാസത്തെ വ്രണപ്പെടുത്തിയവരാകുന്ന കാഴ്ച, ഭരണകൂട ഭീകരതയുടെ നേർച്ചിത്രമാണ്.

സിപിഎം അസഹിഷ്ണുതയുടെ വക്താക്കളായി മാറിയെന്നതിന് കുഞ്ഞബ്ദുള്ളയടക്കമുള്ളവർ ഒരുക്കിയ ഗാനം ഏറ്റവും മികച്ച ഉദാഹരണമാവുകയാണെന്നും വേണുഗോപാൽ.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com