

മെഴുകുതിരി കരുതിക്കോ; വൈദ‍്യുതി പ്രതിസന്ധി മാറ്റമില്ലാതെ തുടരും
file
തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ 18നും ഭാഗിക വൈദ‍്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. വൈകീട്ട് 6.15 മുതൽ രാത്രി 12.45 വരെയുള്ള സമയങ്ങളിലായിരിക്കും വൈദ‍്യുതി മുടങ്ങുക.
പവർ എക്സ്ചേഞ്ച് വഴി മതിയായ അളവിൽ വൈദ‍്യുതി ലഭ‍്യമാകാത്ത സാഹചര‍്യവും ഗ്രിഡ് ഫ്രീക്വൻസി കുറയുകയും ചെയ്താൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്നാണ് കെഎസ്ഇബി പറയുന്നത്.
അതേസമയം, മറ്റു സംസ്ഥാനങ്ങളിൽ നിന്നും വൈദ‍്യുതി വാങ്ങാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. അതേസമയം, വൈദ‍്യുതി പ്രതിസന്ധിയിൽ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് ആവശ‍്യപ്പെട്ട് കെഎസ്ഇബി എൻജിനീയറിങ് അസോസിയേഷൻ കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. ഇടുക്കിയിലെ ജനറേറ്റിങ് മെഷിനുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കുക, ലോവർ പെരിയാർ അടക്കമുള്ള ജലവൈദ‍്യുതി നിലയങ്ങളുടെ പൂർണശേഷി ഉപയോഗപ്പെടുത്തുക അടക്കമുള്ള ആവശ‍്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു കത്ത്.