

ഭാഗിക വൈദ‍്യുതി നിയന്ത്രണത്തിന് സാധ‍്യത; മുന്നറിയിപ്പുമായി കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ 19ന് ഭാഗികമായി വൈദ‍്യുതി നിയന്ത്രണത്തിന് സാധ‍്യതയുണ്ടെന്ന് കെഎസ്ഇബി. വൈകീട്ട് 6:15നും രാത്രി 12:45നും ഇടയിലുള്ള സമയത്തായിരിക്കും വൈദ‍്യുതി മുടങ്ങുക.
തൽസമയ വിപണിയിൽ നിന്നും ഉയർന്ന വിലയ്ക്ക് കെഎസ്ഇബി വൈദ‍്യുതി വാങ്ങിയിട്ടും സംസ്ഥാനത്തെ വൈദ‍്യുതി പ്രതിസന്ധിക്ക് ഇതുവരെ പരിഹാരമായിട്ടില്ല.
700-900 മെഗാവാട്ടിന്‍റെ വൈദ‍്യുതി കുറവാണ് നിലവിലുള്ളത്. പവർ എക്സ്ചേഞ്ച് വഴി മതിയായ അളവിൽ വൈദ‍്യുതി ലഭ‍്യമാകാത്ത സാഹചര‍്യവും ഗ്രിഡ് ഫ്രീക്വൻസി കുറയുകയും ചെയ്താൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്നാണ് കെഎസ്ഇബി പറയുന്നത്.
അതേസമയം, കഴിഞ്ഞ രണ്ടുദിവസവും വൈദ‍്യുതി മുടങ്ങുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നുവെങ്കിലും വൈദ‍്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നില്ല.