തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ വൈദ്യുതി തടസം

തിരുവനന്തപുരത്തെ ശ്രീ അവിട്ടം തിരുനാൾ (എസ്എടി) ആശുപത്രിയിൽ മൂന്നു മണിക്കൂർ വൈദ്യുതി മുടങ്ങി
തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ വൈദ്യുതി തടസം
തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ വൈദ്യുതി തടസം ഉണ്ടായതിനെ തുടർന്ന് പ്രതിഷേധിക്കുന്നവർ.
Updated on

തിരുവനന്തപുരം: തിരുവനന്തപുരത്തെ ശ്രീ അവിട്ടം തിരുനാൾ (എസ്എടി) ആശുപത്രിയിൽ മൂന്നു മണിക്കൂർ വൈദ്യുതി മുടങ്ങി. ജനറേറ്റർ തകരാറിലായതിനാൽ ആശുപത്രി അക്ഷരാർഥത്തിൽ ഇരുട്ടിലായ അവസ്ഥ.

ചെറിയ കുട്ടികൾക്കുള്ള സ്പെഷ്യലിസ്റ്റ് ആശുപത്രിയായി കണക്കാക്കപ്പെടുന്ന എസ്എടിയിലെ വെന്‍റിലേറ്ററിൽ നവജാത ശിശുക്കൾ അടക്കം പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും അത്യാഹിത വിഭാഗം അടക്കം ഇരുട്ടിലാണ്.

കുട്ടികളുടെ അത്യാഹിത വിഭാഗത്തിൽ താത്കാലിക സംവിധാനം ഉപയോഗിച്ച് അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്നു.

ഇതിനിടെ, രോഗികളുടെയും ബന്ധുക്കൾ ആശുപത്രിയിൽ ശക്തമായി പ്രതിഷേധിക്കുന്നുമുണ്ട്.

logo
Metro Vaartha
www.metrovaartha.com