വൈദ്യുതി ഉപയോഗം കുതിക്കുന്നു

സംസ്ഥാനത്തിന്‍റെ പല ഭാഗത്തും ഉപയോക്താക്കള്‍ ഊര്‍‍ജ സംരക്ഷണ പ്രവര്‍‍ത്തനങ്ങളുമായി സഹകരിക്കുന്നു
Representative image
Representative image

തിരുവനന്തപുരം: കടുത്ത വേനല്‍‍ ചൂടിനെത്തുടര്‍‍ന്ന് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തില്‍‍ വര്‍‍ധനവ് തുടരുന്നു. കഴിഞ്ഞ ദിവസം വൈദ്യുതി ആവശ്യകത 5,478 മെഗാവാട്ടായി. വെള്ളിയാഴ്ചത്തെ ഉപയോഗം 10.85 കോടി യൂണിറ്റായിരുന്നു.

വൈദ്യുതി ആവശ്യകതയില്‍ മുന്‍ ദിവസത്തേക്കാള്‍ നേരിയ കുറവ് വന്നത് സംസ്ഥാനത്തിന്‍റെ പല ഭാഗത്തും ഉപയോക്താക്കള്‍ ഊര്‍‍ജ സംരക്ഷണ പ്രവര്‍‍ത്തനങ്ങളുമായി സഹകരിച്ചത് കൊണ്ടാണെന്ന് കെഎസ്ഇബി അറിയിച്ചു.

ആവശ്യത്തിന് മാത്രം വൈദ്യുതി ഉപയോഗിക്കുമ്പോള്‍ ഇടയ്ക്കിടെ അധിക ലോഡ് കാരണം ഫീഡറുകളില്‍ ഉണ്ടാകുന്ന വൈദ്യുതി തടസം ഒഴിവാക്കാന്‍‍ സാധിക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com