പി.പി. ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി തള്ളി

ഒറ്റവരി വിധി പ്രസ്താവമായിരുന്നു കോടതിയുടേത്
pp divya anticipatory bail plea dismissed
പി.പി. ദിവ‍്യ
Updated on

തലശേരി: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റത്തിനു പ്രതിചേർക്കപ്പെട്ട ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റ് പി.പി. ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി തള്ളി കോടതി. തലശേരി പ്രിൻസിപ്പൽ സെക്ഷൻ കോടതിയാണ് ഹർജി തള്ളിയത്. ഒറ്റവരി വിധി പ്രസ്താവമായിരുന്നു കോടതിയുടേത്. ഹർജിയിൽ വിശദമായ വാദം കേട്ട ശേഷം ഇന്ന് വിധി പറയാനായി മാറ്റുകയായിരുന്നു.

വളരെ ആഗ്രഹിച്ച വിധിയാണെന്നും ദിവ്യയെ ഉടൻ അറസ്റ്റു ചെയ്യണമെന്നും നവീന്‍റെ കുടുംബം പ്രതികരിച്ചു. എഡിഎം നവീൻ ബാബുവിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് യാത്രയയപ്പ് യോഗത്തിലെ പി.പി. ദിവ്യയുടെ അധിക്ഷേപങ്ങളാണെന്നാണ് ദിവ്യക്കെതിരായ കേസ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com