
നവീൻ ബാബുവിന്‍റെ മരണം; കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിവ്യ ഹൈക്കോടതിയിലേക്ക്
കണ്ണൂർ: എഡിഎമ്മായിരുന്ന നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പി.പി. ദിവ്യ ഹൈക്കോടതിയിലേക്ക്. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ദിവ്യ കോടതിയെ സമീപിക്കുക. പി.പി. ദിവ്യയുടെ ആരോപണങ്ങൾ സാധൂകരിക്കുന്ന തെളിവുകൾ കുറ്റപത്രത്തിലുണ്ടെന്ന് പ്രതിഭാഗം വക്കീൽ പറയുന്നു.
നവീൻ ബാബു കുറ്റസമ്മതം നടത്തിയെന്ന് കലക്റ്ററുടെ മൊഴിയിൽ പറയുന്നുണ്ട്. അഴിമതിക്കെതിരേ സംസാരിച്ചതിനാലാണ് ദിവ്യ ക്രൂശിക്കപ്പെട്ടതെന്നും അഭിഭാഷകൻ പറയുന്നു. ടി.വി. പ്രശാന്ത് വഴി ദിവ്യയെ സ്വാധാനിക്കാൻ നവീൻ ബാബു ശ്രമിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ വ്യക്തമാക്കുന്നു.
പണം വാങ്ങി എന്നതിന് കുറ്റപത്രത്തിൽ നേരിട്ട് തെളിവില്ല, എന്നാൽ അതിന് അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടായതായി കുറ്റപത്രത്തിലുണ്ട്. നിയമപരമായി നിലനിൽക്കാത്ത കുറ്റപത്രമാണ് പൊലീസ് സമർപ്പിച്ചതെന്നും കുറ്റപത്രം റദ്ദാക്കണമെന്നും ദിവ്യയുടെ അഭിഭാഷകൻ അഡ്വ. കെ. വിശ്വൻ കോടതിയെ അറിയിച്ചു.