ദിവ്യക്ക് കണ്ണൂർ സർവകലാശാല സെനറ്റിൽ അംഗത്വം; വിസിയോട് വിശദീകരണം തേടി ഗവർണർ

ജില്ലാ പഞ്ചായത്ത് അധ്യക്ഷയെന്ന നിലയിലുള്ള സെനറ്റ് അംഗത്വത്തിൽ നിന്നും ദിവ്യയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് പരാതി ലഭിച്ചിരുന്നു
pp divya kannur university senate membership governor seeks explanation from vc
പി.പി. ദിവ്യ | ആരിഫ് മുഹമ്മദ് ഖാൻ
Updated on

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ അറസ്റ്റിലായി ജാമ്യത്തിൽ കഴിയുന്ന മുൻ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ കണ്ണൂർ സർവകലാശാല സെനറ്റിൽ അംഗമായി തുടരുന്നതിൽ വിശദീകരണം തേടി ഗവർണർ. കണ്ണൂർ വിസിയോടാണ് വിശദീകരണം തേടിയത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് ദിവ്യ രാജിവച്ചിരുന്നു. ജില്ലാ പഞ്ചായത്ത് അധ്യക്ഷയെന്ന നിലയിലുള്ള സെനറ്റ് അംഗത്വത്തിൽ നിന്നും ദിവ്യയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് പരാതി ലഭിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് വിസിയോട് ഗവർണർ വിശദീകരണം തേടിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com