ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് പി.പി. ദിവ്യയെ ഒഴിവാക്കി

പുതിയ സെക്രട്ടറിയായി സി.എസ്. സുജാതയെ തെരഞ്ഞെടുത്തു
pp divya removed from aidwa state committee
PP Divyafile image
Updated on

തിരുവനന്തപുരം: ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് പി.പി. ദിവ്യ പുറത്ത്. മഹിള അസോസിയേഷൻ സംസ്ഥാന ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തു നിന്നാണ് ദിവ്യയെ മാറ്റിയത്.

പുതിയ സെക്രട്ടറിയായി സി.എസ്. സുജാതയെ തെരഞ്ഞെടുത്തു. കെ.എസ്. സലീഖയാണ് സംസ്ഥാന പ്രസിഡന്‍റ്. ഇ. പത്മാവതിയെ ട്രഷററായും തെരഞ്ഞെടുത്തു. പി.പി. ദിവ്യ ആവശ്യപ്പെട്ട പ്രകാരമാണ് ദിവ്യയെ ഒഴിവാക്കിയതെന്ന് സുജാത പ്രതികരിച്ചു.

അതേസമയം, 25,27,28 തീയതികളിൽ ഹൈദരാബാദിൽ വെച്ച് ജനാധിപത്യ മഹിള അസോസിയേഷന്‍റെ അഖിലേന്ത്യ സമ്മേളനം നടക്കുമെന്ന് പി.കെ. ശ്രീമതി അറിയിച്ചു. 700 ഓളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്നും ശ്രീമതി അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com