മുനമ്പം വഖഫ് ഭൂമി ഹിന്ദു-മുസ്ലിം പ്രശ്നമല്ല, അവിടെ ക്രൈസ്തവരും ഉൾപ്പെടുന്നു: പ്രകാശ് ജാവ്ദേക്കർ

ഇന്ത‍്യയൊട്ടാകെ വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുന്നുണ്ടെന്നും ജാവ്ദേക്കർ പറഞ്ഞു
Munambam Waqf land is not a Hindu-Muslim issue, there are Christians too: Prakash Javadekar
പ്രകാശ് ജാവ്ദേക്കർ
Updated on

പാലക്കാട്: മുനമ്പം വഖഫ് ഭൂമി ഹിന്ദു-മുസ്ലിം പ്രശ്നമല്ലെന്ന് ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കർ. മുനമ്പത്ത് ക്രൈസ്തവരും ഉൾപ്പെടുന്നുവെന്നും ഇന്ത‍്യയൊട്ടാകെ വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുന്നുണ്ടെന്നും ജാവ്ദേക്കർ പറഞ്ഞു. ഭൂമിക്ക് മേൽ അവകാശം സ്ഥാപിക്കാൻ അവർക്ക് കഴിയുന്നുവെന്നും ഇതിൽ വഖഫ് ബോർഡിനെ തന്നെ സമീപിക്കേണ്ട സ്ഥിതിയാണെന്നും പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാൻ സാധിക്കുന്നില്ലെന്നും അദേഹം വ‍്യക്തമാക്കി.

വഖഫ് ബോർഡ് ആളുകളെ ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും മുനമ്പത്ത് എത്ര വഖഫ് ഭൂമിയുണ്ടെന്ന കാര‍്യത്തിൽ കേരള സർക്കാർ വ‍്യക്തത വരുത്താൻ തയ്യാറാവണമെന്ന് ജാവ്ദേക്കർ ആവശ‍്യപ്പെട്ടു. സ്വകാര‍്യ ഭൂമി, സർക്കാർ ഭൂമി, മറ്റ് മതസ്ഥരുടെ ഭൂമി എന്ന തരത്തിൽ വേർതിരിച്ച് വ‍്യക്തമാക്കണമെന്ന് അദേഹം പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com