എഡിഎം നവീൻ ബാബു സത‍്യസന്ധനായ ഉദ‍്യോഗസ്ഥനാണെന്ന് പ്രശാന്തൻ തന്നോട് പറഞ്ഞു; ഫാദർ പോൾ

പെട്രൊൾ പമ്പിനായി ഭൂമി പാട്ടത്തിന് കൊടുത്ത സ്ഥലത്തെ പള്ളി വികാരിയാണ് ഫാദർ പോൾ
Prashanthan told him that ADM Naveen Babu was an honest officer; Father Paul
എഡിഎം നവീൻ ബാബു സത‍്യസന്ധനായ ഉദ‍്യോഗസ്ഥനാണെന്ന് പ്രശാന്തൻ തന്നോട് പറഞ്ഞു; ഫാദർ പോൾ
Updated on

കണ്ണൂർ: എഡിഎം നവീൻ ബാബു സത‍്യസന്ധനായ ഉദ‍്യോഗസ്ഥനാണെന്ന് പ്രശാന്തൻ തന്നോട് പറഞ്ഞെന്ന് നെടുവാലൂർ പള്ളി വികാരി ഫാദർ പോൾ എടത്തിനകത്ത്. പെട്രൊൾ പമ്പിനായി ഭൂമി പാട്ടത്തിന് കൊടുത്ത സ്ഥലത്തെ പള്ളി വികാരിയാണ് ഫാദർ പോൾ. സ്ഥലം പരിശോധിക്കുന്നതിന്‍റെ ഭാഗമായി എഡിഎം എത്തിയിരുന്നെങ്കിലും താൻ കണ്ടില്ലെന്ന് ഫാദർ വ‍്യക്തമാക്കി.

പ്രതിമാസം 4,0000 രൂപ വാടകയിലാണ് ഭൂമി പാട്ടത്തിന് നൽകിയത്. 20 വർഷത്തേക്കായിരുന്നു കരാറെന്നും താനും പ്രശാന്തനുമാണ് കരാറിൽ ഒപ്പ് വച്ചതെന്ന് ഫാദർ മാധ‍്യമങ്ങളോട് പറഞ്ഞു. 2023 ആഗസ്റ്റിലാണ് സ്ഥലം ലീസിന് വേണമെന്ന് ആവശ‍്യപ്പെട്ട് പ്രശാന്തൻ പള്ളി കമ്മിറ്റി അംഗങ്ങളെ സമീപിച്ചത്. തുടർന്ന് രൂപതയിൽ നിന്ന് അംഗീകാരം വാങ്ങിയ ശേഷമാണ് സ്ഥലം നൽകിയതെന്ന് ഫാദർ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com