സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം ജൂൺ 2 ന് ആലപ്പുഴയിൽ; ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ

പ്രവേശനോത്സവത്തിന്‍റെ ഭാഗമായി 31ന് 5,000 പേർ പങ്കെടുക്കുന്ന വിളംബര​​ ജാഥ സംഘടിപ്പിക്കും
praveshanolsavam on june 2 chief minister inagurates

സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം ജൂൺ 2 ന് ആലപ്പുഴയിൽ; ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ

file image

Updated on

തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം തി​ങ്ക​ളാ​ഴ്ച ആ​ല​പ്പു​ഴ കലവൂർ ഗവ.​​ ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 9.30ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. പൊ​തു വി​ദ്യാ​ഭ്യാ​സ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനായിരിക്കും. രാവിലെ 8.30 മുതൽ വിദ്യാർഥികളുടെ കലാപരിപാടികൾ ആരംഭിക്കും.

ജനപ്രതിനിധികൾ, അധ്യാപകർ, പിടിഎ, എസ്എം​സി ഭാരവാഹികൾ എന്നിവർ ചേർന്ന് വിവിധ സംഘങ്ങളായി ഭവന​​ സന്ദർശനം നടത്തി കലവൂർ സ്‌കൂളിലെ മുഴുവൻ വിദ്യാർഥികളേയും രക്ഷിതാക്കളേയും ക്ഷണിച്ചു​വരികയാണ്. വ്യാഴാഴ്ച രാവിലെ 10ന് സ്‌കൂളിൽ അധ്യാപക സംഗമം സംഘടിപ്പിച്ചു. പ്രവേശനോത്സവത്തിന്‍റെ ഭാഗമായി 31ന് 5,000 പേർ പങ്കെടുക്കുന്ന വിളംബര​​ ജാഥ സംഘടിപ്പിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഫ്ലാഗ് ഒ​ഫ് ചെയ്യും.

കലവൂർ സ്‌കൂൾ മതിലുകളും പരിസരവും സ്ട്രീറ്റ് ആർട്ടിലൂടെ മനോഹരമാക്കി​​. പ്രവേശനോത്സവത്തിന്‍റെ ഭാഗമായി 3000 പേർക്ക് സദ്യയൊരുക്കുന്നതിനായി കലവൂരിലെ പൊതുജനങ്ങളിൽ നിന്നും കടകളിൽ നിന്നും വിഭവസമാഹരണം നടത്തി​വരികയാണ്. സ്റ്റേജ്, പന്തൽ പണികൾ പൂർത്തിയായി വരുന്നു. എല്ലാ സ്‌കൂളുകളിലും പരിപാടി ത​ത്സ​മയം സംപ്രേഷണം ചെയ്യും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com