
ഫസീല
തൃശൂർ: ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ഇരിങ്ങാലക്കുടയിലാണ് സംഭവം. കാരുമാത്ര സ്വദേശിനിയായ ഫസീലയെയാണ് (23) ചൊവ്വാഴ്ചയോടെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് നൗഫലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭർത്താവിന്‍റെ പീഡനം മൂലമാണ് യുവതി ആത്മഹത‍്യ ചെയ്തതെന്നാണ് സംശയം.
ഏറെ നാളുകളായി ഭർത്താവ് ദേഹോപദ്രവം ചെയ്യുന്നതായി യുവതി അമ്മയ്ക്ക് വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. ഒന്നര വർഷങ്ങൾക്കു മുൻപ് വിവാഹിതരായ ഇരുവർക്കും ഒരു കുഞ്ഞുണ്ട്. ഗർഭിണിയായിരിക്കെ നൗഫൽ ഫസീലയെ ചവിട്ടിയിരുന്നുവെന്നും ഫസീല രണ്ടാമത് ഗർഭിണിയായതിനു പിന്നാലെയാണ് ഭർത്താവ് മർദിച്ചിരുന്നതെന്നും ഫസീലയുടെ മാതൃ സഹോദരൻ മാധ‍്യമങ്ങളോട് പറഞ്ഞു.