ഗർഭിണിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊട്ടാരക്കര പുത്തൂർ സ്വദേശി അഖിലുമായി ഒന്നരവർഷം മുമ്പാണ് ശരണ്യയുടെ വിവാഹം നടന്നത്
ഗർഭിണിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
Updated on

കൊല്ലം: കൊല്ലം പുനലൂരിൽ നാലുമാസം ഗർഭിണിയായ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കല്ലാർ സ്വദേശി ശരണ്യ (23)യാണ് മരണപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം.

കൊട്ടാരക്കര പുത്തൂർ സ്വദേശി അഖിലുമായി ഒന്നര വർഷം മുമ്പായിരുന്നു ശരണ്യയുടെ വിവാഹം. കഴിഞ്ഞ ദിവസം മാതാപിക്കൾക്കൊപ്പം രാത്രി ഉറങ്ങാൻ കിടന്ന ശരണ്യ പുലർച്ചെ ഒരു മണിയോടെ അടുത്ത മുറിയിലേക്ക് മാറിക്കിടന്നിരുന്നു.

രാവിലെ ചായയുമായെത്തിയ അമ്മെ വാതിൽ തുറക്കാൻ നോക്കിയപ്പോൾ അകത്തുനിന്ന് പൂട്ടിയതായി മനസിലായി. തുടർന്ന് അടുത്ത് താമസിക്കുന്നവരുടെ സഹായത്തോടെ വാതിൽ തുറന്ന് നോക്കിയപ്പോൾ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടമായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com