ആന്തരിക അവയവങ്ങളിൽ വെള്ളം കയറി, കല‍്യാണിയുടേത് മുങ്ങി മരണം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

കുഞ്ഞിന് ഹൃദയാഘാതമുണ്ടായെന്നും പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു
preliminary post mortem report out of 3 year old kalyani thiruvankulam murder

കല്യാണി

Updated on

കൊച്ചി: തിരുവാങ്കുളത്ത് അമ്മ പുഴയിലെറിഞ്ഞു കൊന്ന മൂന്നു വയസുകാരി കല‍്യാണിയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. മുങ്ങിമരണമാണെന്നാണ് കല‍്യാണിയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.

ശ്വാസകോശം ഉൾപ്പെടെയുള്ള ആന്തരിക അവയവങ്ങളിൽ വെള്ളം കയറിയതായും കുഞ്ഞിന് ഹൃദയാഘാതമുണ്ടായെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

നേരത്തെ കല‍്യാണിയുടെ അമ്മ സന്ധ‍്യയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. കളമശേരി മെഡിക്കൽ കോളെജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായതിനെ തുടർന്ന് മൃതദേഹം കുട്ടിയുടെ അച്ഛന്‍റെ വീട്ടിലേക്ക് കൊണ്ടുപോയി. വൈകീട്ട് പൊതുശ്മശാനത്തിൽ സംസ്കാരം നടക്കും.

കുടുംബ പ്രശ്നങ്ങൾ കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ കൊലപാതക കാരണം ഉൾപ്പെടെയുള്ള കാര‍്യങ്ങളിൽ അന്വേഷണം തുടരുകയാണെന്നും ബന്ധുക്കൾ അടക്കമുള്ളവരെ ചോദ‍്യം ചെയ്യുമെന്നും എറണാകുളം റൂറൽ എസ്പി ഹേമലത പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com