ചലച്ചിത്ര അക്കാദമി ചെയർമാന്‍റെ താത്ക്കാലിക ചുമതല നടൻ പ്രേംകുമാറിന്

മുതിർന്ന സംവിധായകൻ ഷാജി എൻ. കരുണിന്‍റെ പേര് അക്കാദമി ചെയർമാൻ സ്ഥാനത്തേക്കു പരിഗണിച്ചിരുന്നു
prem kumar appointed to kerala chalachitra academy chairman
പ്രേംകുമാര്‍file image
Updated on

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാന്‍റെ താത്ക്കാലിക ചുമതല നടൻ പ്രേംകുമാറിന്. ലൈംഗിക ആരോപണങ്ങൾക്ക് പിന്നാലെ സംവിധായകൻ രഞ്ജിത്ത് സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനം രാജിവച്ചതോടെയാണ് പ്രേംകുമാര്‍ താല്‍കാലികമായി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുന്നത്. നിലവിൽ അക്കാദമി വൈസ് ചെയർമാനാണ് പ്രേംകുമാർ. 2022 ൽ ബീനാ പോൾ സ്ഥാനമൊഴിഞ്ഞതിനു ശേഷമായിരുന്നു പ്രേംകുമാർ വൈസ് ചെയർമാനായി സ്ഥാനമേറ്റത്.

മുതിർന്ന സംവിധായകൻ ഷാജി എൻ. കരുണിന്‍റെ പേര് അക്കാദമി ചെയർമാൻ സ്ഥാനത്തേക്കു പരിഗണിച്ചിരുന്നു. എന്നാൽ ബീന പോളിന്‍റെ പേര് ഡബ്ല്യുസിസി ഉയർത്തിയതോടെ പ്രേംകുമാറിന് താത്ക്കാലിക ചുമതല നൽകി സർക്കാർ തലയൂരുകയായിരുന്നു. ഇതാദ്യമായാണ് അക്കാദമി ചെയർമാൻ സ്ഥാനത്ത് സംവിധായകൻ അല്ലാത്ത ഒരാൾ വരുന്നതെന്ന പ്രത്യേകകൂടിയുണ്ട്.

Trending

No stories found.

Latest News

No stories found.