പ്രേംനസീർ മാധ്യമ പുരസ്കാരം മെട്രൊ വാർത്ത ലേഖകൻ ഏബിൾ സി. അലക്സിന്

നവംബർ 1 കേരള പിറവി ദിനത്തിൽ വൈകിട്ട് 5.30 ന് തിരുവനന്തപുരം തൈക്കാട് ഭാരത് ഭവൻ ശൊമ്മാങ്കുടി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ജസ്റ്റിസ് ബി. കെമാൽ പാഷ പുരസ്കാരം സമ്മാനിക്കും
Prem Nazir Media Award goes to Metro vaartha reporter Able C. Alex

ഏബിൾ സി. അലക്സ്

Updated on

തിരുവനന്തപുരം: മലയാള സിനിമയിലെ നിത്യഹരിത നായകൻ പ്രേം നസീറിന്‍റെ പേരിൽ തിരുവനന്തപുരം പ്രേം നസീർ സുഹൃത് സമിതി - അരീക്കൽ ആയൂർവേദ ആശുപത്രിയുടെ സഹകരണത്തോടെ ഏർപ്പെടുത്തിയ 7-മത് മാധ്യമ പുരസ്കാരം മെട്രൊ വാർത്ത ദിന പത്രത്തിന്‍റെ ലേഖകനും, കോതമംഗലം എം. എ. കോളേജ് ലൈബ്രറി അസിസ്റ്റന്‍റുമായ ഏബിൾ സി. അലക്സിന്. ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയും, ചലച്ചിത്ര - നാടക സംവിധായകനുമായ ഡോ. പ്രമോദ് പയ്യന്നൂർ ജൂറി ചെയർമാനായും,ആകാശവാണി മുൻ സ്റ്റേഷൻ ഡയറക്ടർ എസ്. രാധാകൃഷ്ണൻ, സാഹിത്യകാരി ബീന രഞ്ജിനി, ചലച്ചിത്ര സംവിധായകൻ സി.വി. പ്രേംകുമാർ എന്നിവർ അംഗങ്ങളുമായിട്ടുള്ള കമ്മിറ്റിയാണ് പുരസ്കാര നിർണ്ണയം നടത്തിയത്.

നവംബർ 1 കേരള പിറവി ദിനത്തിൽ വൈകിട്ട് 5.30 ന് തിരുവനന്തപുരം തൈക്കാട് ഭാരത് ഭവൻ ശൊമ്മാങ്കുടി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ജസ്റ്റിസ് ബി. കെമാൽ പാഷ പുരസ്കാരം സമ്മാനിക്കും. മുൻ യുഎൻ ഹൈ കമ്മീഷണർ ടി.പി. ശ്രീനിവാസൻ ഐഎഫ്എസ് പ്രശസ്തി പത്ര സമർപ്പണം നടത്തും. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ മുഖ്യാതിഥി ആയിരിക്കും.

മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷത വഹിക്കും. അരീക്കൽ ആയുർവേദ ആശുപത്രി ഡയറക്ടർ ഡോ. സ്മിത്ത് കുമാർ, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ, ജയിൽ ഉപദേശക സമിതി അംഗം എസ്. സന്തോഷ്‌, പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ആർ.എസ്. വിജയ് മോഹൻ, മുതിർന്ന മാധ്യമ പ്രവർത്തകൻ കലാപ്രേമി ബഷീർ എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കുമെന്ന് പ്രേം നസീർ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com