രാഷ്ട്രപതിയുടെ കേരള സന്ദർശനം നാളെ ; കൊച്ചിയിൽ ഗതാഗത നിയന്ത്രണം

എയർപോർട്ടിൽ എത്തിച്ചേരേണ്ടവർ നേരത്തെ എത്തുക.
രാഷ്ട്രപതിയുടെ കേരള സന്ദർശനം നാളെ ; കൊച്ചിയിൽ ഗതാഗത നിയന്ത്രണം
Updated on

കൊച്ചി: രാഷ്ട്രപതിയുടെ 2 ദിവസത്തെ സന്ദർശനം പ്രമാണിച്ച് നാളെ കൊച്ചിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. റൂറൽ ജില്ലയിൽ മുട്ടം മുതൽ അത്താണി വരെ ഉച്ചയ്ക്ക് 1 മണി മുതൽ രണ്ടരവരെയും വൈകീട്ട് ആറരമുതൽ 8 വരെയുമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.

ഈ സമയങ്ങളിൽ ഭാരവണ്ടികളും മറ്റും ഇടറോഡുകൾ തിരഞ്ഞെടുക്കുക. പാതയോരങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്. എയർപോർട്ടിൽ എത്തിച്ചേരേണ്ടവർ നേരത്തെ എത്തുക.

ഈ മാസം 16, 17 തീയതികളിലാണ് രാഷ്ട്രപതി കേരളത്തിലെത്തുക. കേരളത്തിൽ 3 പരിപാടികളിലാണ് രാഷ്ട്രപതി പങ്കെടുക്കുന്നത്. 16-ാം തീയതി രാവിലെ കൊച്ചിയിലെത്തുന്ന രാഷ്ട്രപതി ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാന വാഹിനികപ്പൽ ഐഎൻഎസ് വിക്രാന്ത് സന്ദർശിക്കും.

വൈകുന്നേരം നാലിന് ഐഎൻഎസ് ദ്രോണാചാര്യയിൽ നാവിക സേനയുടെ ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് തിരുവനന്തപുരത്തെക്ക് തിരിക്കും. അവിടെ ഹയാത്ത് റീജന്‍സിയില്‍ ആണ് രാഷ്ട്രപതി താമസിക്കുക. 17ന് ഉച്ചയ്ക്ക് 12ന് കവടിയാര്‍ ഉദയ് പാലസ് കണ്‍വന്‍ഷന്‍ സെന്‍ററില്‍ കുടുംബശ്രീയുടെ ഇരുപത്തഞ്ചാം വാര്‍ഷികം ഉദ്ഘാടനം ചെയ്യും. ഉച്ചഭക്ഷണത്തിനു ശേഷം ലക്ഷദ്വീപിലേക്ക് പോകും. ലക്ഷദ്വീപിലും രണ്ടു ദിവസത്തെ സന്ദര്‍ശനമാണ് തീരുമാനിച്ചിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com