
കൊച്ചി: കേരള ലക്ഷദ്വീപ് സന്ദർശനത്തിനൊരുങ്ങി ദ്രൗപതി മുർമു. ഈ മാസം 16, 17 തീയതികളിലാണ് രാഷ്ട്രപതി കേരളത്തിലെത്തുക. കേരളത്തിൽ 3 പരിപാടികളിലാണ് രാഷ്ട്രപതി പങ്കെടുക്കുന്നത്. 16-ാം തീയതി രാവിലെ കൊച്ചിയിലെത്തുന്ന രാഷ്ട്രപതി ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാന വാഹിനികപ്പൽ ഐഎൻഎസ് വിക്രാന്ത് സന്ദർശിക്കും.
വൈകുന്നേരം നാലിന് ഐഎൻഎസ് ദ്രോണാചാര്യയിൽ നാവിക സേനയുടെ ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് തിരുവനന്തപുരത്തെക്ക് തിരിക്കും. അവിടെ ഹയാത്ത് റീജന്‍സിയില്‍ ആണ് രാഷ്ട്രപതി താമസിക്കുക. 17ന് ഉച്ചയ്ക്ക് 12ന് കവടിയാര്‍ ഉദയ് പാലസ് കണ്‍വന്‍ഷന്‍ സെന്‍ററില്‍ കുടുംബശ്രീയുടെ ഇരുപത്തഞ്ചാം വാര്‍ഷികം ഉദ്ഘാടനം ചെയ്യും. ഉച്ചഭക്ഷണത്തിനു ശേഷം ലക്ഷദ്വീപിലേക്ക് പോകും. ലക്ഷദ്വീപിലും രണ്ടു ദിവസത്തെ സന്ദര്‍ശനമാണ് തീരുമാനിച്ചിരിക്കുന്നത്.