രാഷ്ട്രപതി ദ്രൗപദി മുര്‍മു ഡല്‍ഹിയിലേക്ക് മടങ്ങി

കഴിഞ്ഞ 16നാണ് രാഷ്ട്രപതി കേരളത്തില്‍ എത്തിയത്
രാഷ്ട്രപതി ദ്രൗപദി മുര്‍മു ഡല്‍ഹിയിലേക്ക് മടങ്ങി
Updated on

കൊച്ചി : ആറു ദിവസത്തെ കേരള, തമിഴ്‌നാട്, ലക്ഷദ്വീപ് സന്ദര്‍ശനത്തിന് ശേഷം രാഷ്ട്രപതി ദ്രൗപദി മുര്‍മു ന്യൂഡല്‍ഹിയിലേക്ക് മടങ്ങി.

ലക്ഷദ്വീപില്‍ നിന്ന് ഉച്ചയ്ക്ക് 12.30 ന് എത്തിയ രാഷ്ട്രപതിയെ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ നെടുമ്പാശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്, സർജന്‍റ് റിയര്‍ അഡ്മിറല്‍ ദിനേശ് ശർമ, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ.സേതുരാമന്‍, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, റൂറല്‍ എസ്.പി വിവേക് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് യാത്രയാക്കി.

മാർച്ച് 16നാണ് രാഷ്ട്രപതി കേരളത്തില്‍ എത്തിയത്. തുടര്‍ന്ന് കൊച്ചി, തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com