രാഷ്ട്രപതി നാളെ കന്യാകുമാരി സന്ദർശിക്കും

ലക്ഷദ്വീപ് സന്ദർശനത്തിനു ശേഷം 21ന് ഉച്ചയ്ക്ക് കേരളത്തിലെത്തുന്ന രാഷ്ട്രപതി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേയ്ക്ക് മടങ്ങും
രാഷ്ട്രപതി നാളെ കന്യാകുമാരി സന്ദർശിക്കും
Updated on

തിരുവനന്തപുരം : രാഷ്ട്രപതി ദ്രൗപതി മുർമു നാളെ കന്യാകുമാരി സന്ദർശിക്കും. തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു രാവിലെ 8.25നു വിമാനമാർഗം രാഷ്ട്രപതിയും കുടുംബാംഗങ്ങളും കന്യാകുമാരിയിലേക്കു പോകും. സന്ദർശന ശേഷം രാവിലെ 11.25നു തിരുവനന്തപുരത്തേക്കു മടങ്ങിയെത്തി ഉച്ചഭക്ഷണത്തിനു ശേഷം ലക്ഷദ്വീപിലേക്കു തിരിക്കും.

തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്നിക്കൽ ഏരിയയിൽനിന്നു വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണു ഉച്ചയ്ക്ക് 1.35നാണു ലക്ഷദ്വീപിലേക്കു പോകുന്നത്. ലക്ഷദ്വീപ് സന്ദർശനത്തിനു ശേഷം 21ന് ഉച്ചയ്ക്ക് കേരളത്തിലെത്തുന്ന രാഷ്ട്രപതി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേയ്ക്ക് മടങ്ങും.

Trending

No stories found.

Latest News

No stories found.