രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം മാറ്റിവച്ചു

മേയ് 19ന് രാഷ്ട്രപതി ശബരിമല സന്ദർശനം നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്
President's Sabarimala visit postponed

ദ്രൗപതി മുർമു

Updated on

ന‍്യൂഡൽഹി: ഇന്ത‍്യ- പാക് സംഘർഷത്തിന്‍റെ പശ്ചാതലത്തിൽ പ്രസിഡന്‍റ് ദ്രൗപതി മുർമുവിന്‍റെ ശബരിമല സന്ദർശനം മാറ്റി വച്ചു. മേയ് 19ന് രാഷ്ട്രപതി ശബരിമല സന്ദർശനം നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

ഇതിനായുള്ള ഒരുക്കങ്ങൾ ദേവസ്വം ബോർഡ് പൊലീസുമായി ചേർന്നാണ് ചെയ്തിരുന്നത്. വെർച്വൽ ക‍്യൂ ബുക്കിങ് അടക്കമുള്ള കാര‍്യങ്ങൾക്ക് ദേവസ്വം ബോർഡ് നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു.

എന്നാൽ നിലവിൽ എല്ലാം തന്നെ മാറ്റിയിരിക്കുകയാണ്. മേയ് 18ന് പാല സെന്‍റ് തോമസ് കോളെജിലെ ജൂബിലി സമ്മേളനത്തിന് എത്തിയ ശേഷം ശബരിമല സന്ദർശനം നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com