ഹൈദരാബാദിലേക്കുള്ള വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്‍റും മദ‍്യപിച്ചു; ആരോപണവുമായി വിദ‍്യാർഥികൾ

വയനാട് മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂളിലെ വിദ‍്യാർഥികളാണ് ആരോപണം ഉന്നയിച്ചത്
Principal and PTA President consumed alcohol during a school excursion to Hyderabad; students alleges

ഹൈദരാബാദിലേക്കുള്ള വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്‍റും മദ‍്യപിച്ചു; ആരോപണവുമായി വിദ‍്യാർഥികൾ

പ്രതീകാത്മക ചിത്രം- എഐ

Updated on: 

വയനാട്: ഹൈദരാബാദിലേക്കുള്ള വിനോദയാത്രയ്ക്കിടെ സ്കൂൾ പ്രിൻസിപ്പലും പിടിഎ പ്രസിഡന്‍റും മദ‍്യപിച്ചെന്ന ആരോപണവുമായി വിദ‍്യാർഥികൾ. വയനാട് മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂളിലെ വിദ‍്യാർഥികളാണ് ആരോപണം ഉന്നയിച്ചത്.

പ്രിൻസിപ്പലായ ഷിവി കൃഷ്ണൻ, പിടിഎ പ്രസിഡന്‍റ് എസ്. ഹാജി എന്നിവർക്കെതിരേയാണ് ആരോപണം. പിടിഎ പ്രസിഡന്‍റിനെതിരേ ആരോപണം ഉയർന്നതിനു പിന്നാലെ അദ്ദേഹത്തെ ബസിൽ നിന്നും ഇറക്കി വിട്ടതായി പ്രിൻസിപ്പൽ വ‍്യക്തമാക്കി. സംഭവത്തിൽ കുട്ടികളുടെ മാതാപിതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com