

വാഹന ഉടമസ്ഥത, വീടിന്‍റെ വിസ്തീർണം തുടങ്ങിയ മാനദണ്ഡങ്ങൾ പുനപ്പരിശോധിക്കും.
തിരുവനന്തപുരം: മുന്‍ഗണനാ റേഷന്‍ കാര്‍ഡ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുതുക്കി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. നിലവിലുള്ള 2017 ലെ ഉത്തരവില്‍ ഭേദഗതി വരുത്താനാണ് ഉദ്ദേശിക്കുന്നത്. നാലുചക്ര വാഹനം, വീടിന്റെ വിസ്തീർണം, ഭൂവിസ്തൃതി എന്നീ മാനദണ്ഡങ്ങളില്‍ കാതലായ മാറ്റം ആവശ്യമുണ്ടോ എന്നാണു പരിശോധിക്കുന്നത്.
ആദിവാസി - ഗോത്രവര്‍ഗ ഉന്നതികളില്‍, സഞ്ചരിക്കുന്ന റേഷന്‍കട വഴി റേഷന്‍ ധാന്യം എത്തിച്ചുനല്‍കുന്ന പദ്ധതിയുടെ സാധ്യതാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു.
സ്‌കൂള്‍-കോളെജ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ ക്ലബ്ബുകളുടെ നിലവിലുള്ള പ്രവര്‍ത്തന രീതി മന്ത്രി വിലയിരുത്തി. 1500 ക്ലബ്ബുകളാണു ലക്ഷ്യമിടുന്നത്. വകുപ്പുതല അവലോകനയോഗത്തില്‍, ഭക്ഷ്യ- പൊതുവിതരണ, ലീഗല്‍ മെട്രോളജി, ഉപയോക്തൃകാര്യ വകുപ്പ് തലവന്മാരും സപ്‌ളൈകോ ഉദ്യോഗസ്ഥരും സംബന്ധിച്ചു.