നവംബര്‍ 3 മുതല്‍ സ്വകാര്യ ബസുകള്‍ ഓടില്ല; സമരം പ്രഖ്യാപിച്ച് ഉടമകള്‍

പ്രതിഷേധത്തിന്‍റെ ഭാഗമായി സെക്രട്ടേറിയറ്റിന് മുന്നിൽ ബസ് ഉടമകൾ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു
Private bus owners declare strike in the state starting November 3

നവംബര്‍ 3 മുതല്‍ സ്വകാര്യ ബസുകള്‍ ഓടില്ല; സമരം പ്രഖ്യാപിച്ച് ഉടമകള്‍

Updated on: 

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ വനിതകൾക്ക് വേണ്ടി ആരംഭിച്ച പ്രിയദർശിനി സൗജന‍്യ യാത്രാ പദ്ധതിമൂലമുണ്ടായ പ്രതിസന്ധിക്ക് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നവംബർ 3 മുതൽ സർവീസുകൾ നിർത്തിവയ്ക്കാൻ സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സമിതി തീരുമാനിച്ചു.

സർക്കാരുമായി ചർച്ചകൾ നടത്തുകയും നിവേദനം നൽകുകയുമെല്ലാം ചെയ്തിട്ടും പരിഹാരം കാണാതെ വന്നതോടെയാണ് അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കാൻ സമിതി തീരുമാനിച്ചത്.

പ്രതിഷേധത്തിന്‍റെ ഭാഗമായി സെക്രട്ടേറിയറ്റിന് മുന്നിൽ ബസ് ഉടമകൾ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ഓരോ ദിവസവും രണ്ടുപേര്‍ വീതമാണ് നിരാഹാരമിരിക്കുന്നത്. വിദ്യാര്‍ഥി കണ്‍സെഷന്‍ വര്‍ധിപ്പിക്കുക, ടിക്കറ്റ് നിരക്ക് കൂട്ടുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കുംവരെ സമരം തുടരാനാണ് സമിതിയുടെ തീരുമാനം.

നാലരവര്‍ഷം മുന്‍പാണ് യാത്രാനിരക്ക് വര്‍ധിപ്പിച്ചതെന്നും ബസ് ഉടമകള്‍ പറഞ്ഞു. മിനിമം ചാര്‍ജ് 15 രൂപയും വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് ഒരു രൂപയില്‍ നിന്ന് അഞ്ച് രൂപയാക്കണമെന്നുമാണ് ബസ് ഉടമകളുടെ ആവശ്യം.

logo
Metro Vaartha
www.metrovaartha.com