അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു

നവംബര്‍ മുതല്‍ ഫിറ്റ്‌നസ് ടെസ്റ്റ് നടത്തുമ്പോള്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണെന്ന് മന്ത്രി അറിയിച്ചു.
 private bus strike called off
private bus strike called off
Updated on

തിരുവനന്തപുരം: ഈ മാസം 21 മുതൽ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല ബസ് സമരത്തിൽ നിന്നും പിന്‍മാറി ബസുടമകൾ. ഗതാഗത മന്ത്രിയുമായി കൊച്ചിയില്‍ നടന്ന ചർച്ച‍യ്ക്ക് ശേഷമായിരുന്നു തീരുമാനം. 149 ബസുകളുടെ പെർമിറ്റ് റദ്ദാക്കിയ തീരുമാനം പുനരാലോചിക്കാമെന്ന ഗതാഗത മന്ത്രിയുടെ ഉറപ്പിന് ശേഷമായിരുന്നു തീരുമാനം. എന്നാൽ സീറ്റ് ബെൽറ്റും ക്യാമറയും വേണമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.

നവംബര്‍ മുതല്‍ ഫിറ്റ്‌നസ് ടെസ്റ്റ് നടത്തുമ്പോള്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണെന്ന് മന്ത്രി അറിയിച്ചു. 140 കി.മീ വരെയുള്ള പെർമിറ്റുകൾ നി‌ല നിർത്തണമെന്ന ആവശ്യവും അംഗീകരിച്ചു. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ വിഷയത്തില്‍ മന്ത്രി ഉറപ്പൊന്നും നല്‍കിയിട്ടില്ല. ഇപ്പോഴത്തെ ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിക്കേണ്ട എന്നതു കണക്കിലെടുത്ത് സമരത്തില്‍ നിന്നും പിന്മാറുകയാണെന്ന് ബസുടമകള്‍ വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com