സംസ്ഥാനത്ത് ജൂൺ 7 മുതൽ സ്വകാര്യ ബസ് പണിമുടക്ക് ; സമരത്തെ തള്ളി ഗതാഗതമന്ത്രി

'ഒരു വർഷം മുമ്പാണ് ഡീസൽ വില കൂട്ടിയത്. അതിനു ശേഷം വില വർധിച്ചിട്ടില്ല. അതിനാൽ സമരത്തെ പിന്തുണയ്ക്കാനാവില്ല'
സംസ്ഥാനത്ത് ജൂൺ 7 മുതൽ സ്വകാര്യ ബസ്  പണിമുടക്ക് ; സമരത്തെ തള്ളി ഗതാഗതമന്ത്രി
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 7 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക് പോകുമെന്ന പ്രസ്താവനയിലുറച്ച് സ്വകാര്യ ബസുടമകൾ. ഗതാഗതമന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് സമരമായി മുന്നോട്ടുപോകുമെന്ന് സമരസമിതി കൺവീനർ ടി ഗോപിനാഥ് അറിയിച്ചു.

വിദ്യാർഥികളുടെ യാത്രനിരക്ക് വർധിപ്പിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. എന്നാൽ, മന്ത്രി വ്യക്തമായ മറുപടി നൽകിയില്ലെന്നും പരിഗണിക്കാമെന്ന് അറിയിച്ചതായും ഉടമകൾ പറഞ്ഞു. സമരവുമായി മുന്നോട്ടു പോവുകയാണെന്ന് കാണിച്ച് ബസുടമകൾ മന്ത്രിക്ക് നോട്ടീസ് നൽകി.

വിദ്യാർഥികളുടെ ബസ് ടിക്കറ്റ് നിരക്കിന്‍റെ പകുതിയാക്കുക, മിനിമം 5 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമ സംയുക്ത സമിതി മുന്നോട്ടു വയ്ക്കുന്നത്. യാത്രാ ആനുകൂല്യത്തിനു വിദ്യാർഥികൾക്ക് പ്രായപരിധി നിശ്ചയിക്കണമെന്നും സമിതി ആവശ്യപ്പെടുന്നു.

അതേസമയം സ്കാര്യ ബസ് സമരത്തെ തള്ളി മന്ത്രി ആന്‍റണി രാജു രംഗത്തെത്തി. ഒരു വർഷം മുമ്പാണ് ഡീസൽ വില കൂട്ടിയതെന്നും അതിനു ശേഷം വില വർധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അതിനാൽ ബസുടമകൾ നടത്തുന്ന സമരത്തെ ന്യായീകരിക്കാനാവില്ലെന്നും ആന്‍റണി രാജു അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com