അനിശ്ചിതകാല ബസ് സമരം; 14 ന് കൊച്ചിയിൽ ചർച്ച

നവംബർ 21 മുതൽ സംസ്ഥാനത്ത് ബസ് പണിമുടക്ക് നടത്തുമെന്നാണ് ബസുടമകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നത്
അനിശ്ചിതകാല ബസ് സമരം; 14 ന് കൊച്ചിയിൽ ചർച്ച
Updated on

തിരുവനന്തപുരം: അനിശ്ചിതകാല സ്വകാര്യ ബസ് സമരത്തിന് പ്രഖ്യാപിച്ചതിനു പിന്നാലെ ബസുടമകളെ ചർച്ചയ്ക്ക് വിളിച്ച് ഗതാഗതാ മന്ത്രി ആന്‍റണി രാജു. ഈ മാസം 14 നാണ് ചർച്ച. നവംബർ 21 മുതൽ സംസ്ഥാനത്ത് ബസ് പണിമുടക്ക് നടത്തുമെന്നാണ് ബസുടമകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

വിദ്യാർഥികളുടെ കൺസെക്ഷൻ ചാർജ് വർധിപ്പിക്കുക, സർക്കാർ നിർദേശിച്ച സീറ്റ് ബെൽറ്റ്, ക്യാമറ തുടങ്ങിയ അനാവശ്യ സാമ്പത്തിക ബാധ്യത വരുത്തുന്നു തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചാണ് ബസുടമകൾ സമരത്തിന് ആഹ്വാനം നൽകിയിട്ടുള്ളത്. ഇനിശ്ചിതകാല പണിമുടക്കിന് മുന്നോടിയായി ഒക്‌ടോബർ 31 ന് സംസ്ഥാനത്ത് ബസുകൾ സൂചനാ പണിമുടക്ക് നടത്തിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com