ചർച്ച പരാജയം; സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വകാര്യ ബസ് സമരം

23-ാം തീയതി മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്താനാണ് ബസ് ഉടമകളുടെ തീരുമാനം
private bus strike july 8 in kerala

ചർച്ച പരാജയം; സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വകാര്യ ബസ് സമരം

Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച ബസ് സമരം. സ്വകാര്യ ബസ് ഉടമകളുമായി ട്രാൻസ്‌പോർട്ട് കമ്മിഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് തീരുമാനം. ചൊവ്വാഴ്ച (July 8) സൂചനാ പണിമുടക്കാണ് നടക്കുക. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജൂലൈ 23 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്താനാണ് ബസ് ഉടമകളുടെ തീരുമാനം.

ദീർഘകാലമായി സർവീസ് നടത്തുന്ന ലിമിറ്റഡ്, ദീർഘദൂര ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകുക, വിദ്യാർഥികളുടെ കൺസഷൻ നിരക്ക് കുറഞ്ഞത് 5 രൂപ ആക്കുക, ബസ് തൊഴിലാളികൾക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണമെന്ന ഉത്തര‌വ് പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com