പണിമുടക്ക്: കെഎസ്ആർടിസി അധിക സർവീസ് നടത്തും

ആവശ്യാനുസരണം സർവീസ് നടത്തണം.
Private bus strike in kerala on July 8, indefinite strike from 22nd

പണിമുടക്ക്: കെഎസ്ആർടിസി അധിക സർവീസ് നടത്തും

file image

Updated on

തിരുവനന്തപുരം: സ്വകാര്യ ബസ് പണിമുടക്ക് കണക്കിലെടുത്ത് കെഎസ്ആർടിസി ചൊവ്വാഴ്ച (July 08) അധിക സർവീസ് നടത്തും. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് സർവീസുകൾ ക്രമീകരിക്കാൻ യൂണിറ്റ് മേധാവികൾക്ക് ഓപ്പറേഷൻ എക്സിക്യുട്ടീവ് ഡയറക്റ്റർ നിർദേശം നൽകി.

ആശുപത്രികൾ, എയർപോർട്ടുകൾ, റെയ്ൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്ക് ആവശ്യാനുസരണം സർവീസ് നടത്തണം. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് അഡീഷണൽ ഷെഡ്യൂളുകളോ ട്രിപ്പുകളോ ക്രമീകരിക്കാം. ജീവനക്കാരുടെ അവധികൾ നിയന്ത്രിക്കണം. ക്രമസമാധാന പ്രശ്ന സാധ്യതയുണ്ടെങ്കിൽ പൊലീസ് സഹായം തേടണമെന്നും നിർദേശമുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com