പാർട്ടിയിൽ നിന്ന് മോശം അനുഭവം ഉണ്ടായി ; ബിജെപിക്കെതിരേ പാലക്കാട് മുൻ നഗരസഭ അധ്യക്ഷ

പാർട്ടിയുടെ ഭാഗത്ത് നിന്ന് പിന്തുണ ലഭിച്ചില്ല
പാർട്ടിയിൽ നിന്ന് മോശം അനുഭവം ഉണ്ടായി

പ്രിയ അജയൻ

Updated on

പാലക്കാട് : ബിജെപി നേതൃത്വത്തിനെതിരേ പാലക്കാട് മുൻ നഗരസഭ അധ്യക്ഷ പ്രിയ അജയൻ. ചെയർപേഴ്സൺ ആയിരുന്നപ്പോൾ പാർട്ടിയുടെ ഭാഗത്ത് നിന്ന് പൂർണമായ പിന്തുണ ലഭിച്ചില്ല. നഗരസഭ കൗൺസിൽ നടന്നപ്പോൾ സ്വന്തം പാർട്ടിക്കാർ ഇറങ്ങിപ്പോയി.

ഇക്കാര്യം കാര്യം നേരിട്ട് ബിജെപി നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും അവർ പറഞ്ഞു.

ചെയർപേഴ്സൺ സ്ഥാനം രാജിവെക്കാനുള്ള കാരണം പാർട്ടിയിൽ നിന്നുണ്ടായ മോശം അനുഭവങ്ങളാണെന്നും പ്രിയ പറയുന്നു. ചെയർപേഴ്സൺ സ്ഥാനം നിലനിർത്തി പോകാൻ കഴിയാത്ത സാഹചര്യങ്ങൾ ഉണ്ടായെന്നും ഒരുപാട് പ്രയാസങ്ങൾ നേരിടേണ്ടി വന്നുവെന്നും അവർ കൂട്ടിച്ചേര്‍ത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com