പ്രിയദര്‍ശിനി സമഗ്ര സാഹിത്യ പുരസ്‌കാരം കഥാകൃത്ത് ടി. പത്മനാഭന്

 T. Padmanabhan
T. Padmanabhan

തിരുവനന്തപുരം: കെപിസിസിയുടെ പുസ്തക പ്രസിദ്ധീകരണ വിഭാഗമായ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് സമഗ്ര സാഹിത്യ സംഭാവനയ്ക്കായി ഏര്‍പ്പെടുത്തിയ പ്രഥമ പ്രിയദര്‍ശിനി സമഗ്ര സാഹിത്യ പുരസ്‌കാരത്തിന് കഥാകൃത്ത് ടി. പത്മനാഭന്‍ അര്‍ഹനായതായി ജൂറി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ .

ഒരു ലക്ഷം രൂപയും ആര്‍ട്ടിസ്റ്റ് ബി.ഡി. ദത്തന്‍ രൂപകല്‍പ്പന ചെയ്ത ശിൽപ്പവും പ്രശംസാ പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡിസംബറില്‍ പുരസ്‌കാര ദാന ചടങ്ങ് നടക്കും. യു.കെ. കുമാരന്‍, ഗ്രേസി, സുധാ മേനോന്‍, പഴകുളം മധു എന്നിവരാണ് അവാര്‍ഡ് നിർണയ സമിതിയിലെ മറ്റംഗങ്ങൾ.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പേരിലാണ് പുരസ്‌കാരം. നവതി പിന്നിട്ട പത്മനാഭന്‍റെ സമഗ്രമായ സാഹിത്യ സംഭാവനകളും ശ്രദ്ധേയ ഇപെടലുകളം കണക്കിലെടുത്താണു ജൂറി പുരസ്‌കാരത്തിന് പരിഗണിച്ചതെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com