രാഹുലും ഖാർഗെയും പറന്നിറങ്ങി, റോഡ് ഷോ നയിക്കുന്നത് സോണിയ ഗാന്ധി; ആവേശത്തിലാറാടി വയനാട്

എഐസിസി പ്രവർത്തകർ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങി നിരവധി ആളുകളാണ് വയനാട്ടിലേക്ക് എത്തിയിരിക്കുന്നത്
priyana gandhi nomination submission wayanad byelection
രാഹുലും ഖാർഗെയും പറന്നിറങ്ങി, റോഡ് ഷോ നയിക്കുന്നത് സോണിയ ഗാന്ധി; ആവേശത്തിലാറാടി പ്രവർത്തകർ
Updated on

കൽപ്പറ്റ: വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കുകയാണ്. പ്രിയങ്കയുടെ കന്നിയങ്കത്തിന് സാക്ഷികളാവാനായി രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും വയനാട്ടിലേക്കെത്തി. പത്തുമണിയോടെയാണ് ഇരുവരും കല്‍പറ്റ സെന്‍റ്.മേരീസ് കോളെജ് ഗ്രൗണ്ടില്‍ പറന്നിറങ്ങിയത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി അധ്യക്ഷൻ കെ. സുധാകരനുമടക്കമുള്ളവർ ഇരുവരേയും സ്ഥീകരിച്ചു.

പ്രിയങ്കയുടെ റോഡ് ഷോ ഉടൻ നടക്കും. തുടർന്ന് 12 മണിയോടെയാവും പത്രിക സമർപ്പണം. റോഡ് ഷോ നയിക്കാനായി മുൻ കോൺഗ്രസ് അധ്യക്ഷൻ സോണിയ ഗാന്ധിയും എത്തിയിട്ടുണ്ട്. മാത്രമല്ല പ്രിയങ്കയുടെ ഭർത്താവും 2 മക്കളും ഒപ്പുമുണ്ട്. ഗാന്ധി കുടുംബത്തിലെ മൂവരും ഒന്നിക്കുന്ന അപൂർവ നിമിഷത്തിനാണ് വയനാട് സാക്ഷ്യം വഹിക്കാൻ പോവുന്നത്. എഐസിസി അംഗങ്ങൾ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങി നിരവധി ആളുകളാണ് വയനാട്ടിലേക്ക് എത്തിയിരിക്കുന്നത്. പ്രിയങ്കയെ കാണാനായി മലബാറിലെ വിവിധ ജില്ലകളിൽ നിന്നായി ആയിരത്തിലധികം പ്രവർത്തകരാണ് വയനാട്ടിൽ നിലയുറപ്പച്ചിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com