'നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം നൽകുമെന്ന് പ്രതീക്ഷിക്കുന്നു'; പ്രിയങ്ക ഗാന്ധി

'രാഹുലിന്‍റെ ഭൂരിപക്ഷം മറികടക്കുമോയെന്ന് കണ്ടറിയണം'
priyanka gandhi about wayanad by election polling
പ്രിയങ്ക ഗാന്ധിfile image
Updated on

വയനാട്: നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. രാഹുലിന്‍റെ ഭൂരിപക്ഷം മറികടക്കുമോയെന്ന് കണ്ടറിയാമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. വോട്ടെടുപ്പ് നടക്കുന്ന ബൂത്തുകൾ സന്ദർശിക്കുന്നതിനിടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

പാർലമെന്‍റിൽ അതിശക്തമായ പോരാളിയായി മാറുമെന്നും അക്കാര്യം ഉറപ്പു നൽകുന്നതായും പ്രിയങ്ക കൂട്ടിച്ചേർത്തു. പാർലമെന്‍റിൽ തന്‍റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും പ്രിയങ്ക വ്യക്തമാക്കി. വായനാട്ടിൽ 7 മണിയോടെ ആരംഭിച്ച പോളിങ് തുടരുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com