പ്രിയങ്കാ ഗാന്ധി ചൊവാഴ്ച വയനാട്ടിൽ; രാധയുടെയും എൻ.എം. വിജയന്‍റെയും വീടുകൾ സന്ദർശിക്കും

രാധയുടെ വീട് സന്ദർശിച്ച ശേഷം ഫോറസ്റ്റ് ഉദ‍്യോഗസ്ഥരുമായി ചർച്ച നടത്തും
Priyanka Gandhi in Wayanad on Tuesday; will visit the homes of Radha and N.M. Vijayan
പ്രിയങ്കാ ഗാന്ധി
Updated on

ന‍്യൂഡൽഹി: പ്രിയങ്കാ ഗാന്ധി എംപി ചൊവാഴ്ച വയനാട്ടിലെത്തും. പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീടും ജീവനൊടുക്കിയ വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്‍റെ വീടും സന്ദർശിക്കാനാണ് പ്രിയങ്കാ ഗാന്ധി എത്തുന്നത്.

രാധയുടെ വീട് സന്ദർശിച്ച ശേഷം ഫോറസ്റ്റ് ഉദ‍്യോഗസ്ഥരുമായി ചർച്ച നടത്തും. വയനാട്ടിൽ നിരന്തരമായി ഉണ്ടാകുന്ന വന‍്യജീവി ആക്രമണങ്ങളെ തുടർന്ന് ജനങ്ങൾ ഭീതിയിലാണെന്നും ജനങ്ങളുടെ സുര‍ക്ഷ ഉറപ്പാക്കുന്ന നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്നും പ്രിയങ്കാ ഗാന്ധി ആവശ‍്യപ്പെട്ടിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com