

പ്രിയങ്കാ ഗാന്ധി
വയനാട്: മണ്ണിടിച്ചിലുണ്ടായ കള്ളാടി ദുരന്തബാധിത മേഖല സന്ദർശിക്കാനൊരുങ്ങി പ്രിയങ്കാ ഗാന്ധി എംപി. വെള്ളിയാഴ്ചയോടെ എംപി വയനാട്ടിലെത്തും. ശേഷം മണ്ണിടിച്ചിലിൽ പരുക്കേറ്റവരെ കാണും. സംഭവം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും പ്രിയങ്കാ ഗാന്ധി എംപി സ്ഥലം സന്ദർശിക്കാത്തതിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു.
ദുരന്തബാധിതരെ കാണാൻ പ്രിയങ്ക എത്തിയില്ലെന്നും തെരഞ്ഞെടുപ്പിന് മുൻപ് എത്തുന്നവരാണ് പ്രിയങ്കയും രാഹുൽ ഗാന്ധിയുമെന്ന് ബിജെപിയും വിമർശനം നടത്തിയിരുന്നു. അതേസമയം, ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ടി. സിദ്ദിഖ് വ‍്യക്തമാക്കിയിരുന്നു. ഇക്കഴിഞ്ഞ ജൂലൈ 8നാണ് കള്ളാടിയിലെ തുരങ്കപാത നിർമാണ മേഖലയോട് ചേർന്ന് മീനാക്ഷി പാലത്തിന് സമീപം മണ്ണിടിച്ചിലുണ്ടായത്.