
ആര്യാടൻ ഷൗക്കത്തിനായി പ്രചാരണത്തിന് പ്രിയങ്കയും; ജൂൺ 14 ന് നിലമ്പൂരിലെത്തും
നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനായി പ്രചാരണത്തിന് വയനാട് എംപി പ്രിയങ്ക ഗാന്ധി എത്തും. ജൂൺ 14 നാണ് പ്രിയങ്ക നിലമ്പൂരിലെത്തുക. പൊതു സമ്മേളനത്തിലും റോഡ് ഷോയിലും പങ്കെടുക്കും.
വയനാട് ലോക്‌സഭാ മണ്ഡലത്തിന്‍റെ ഭാഗമാണ് നിലമ്പൂർ നിയമസഭാ മണ്ഡലം. ജൂണ്‍ 19 നാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ്. 23 ന് വോട്ടെണ്ണല്‍. പി.വി. അൻവറിന്‍റെ രാജിയെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.