പ്രിയങ്ക ഗാന്ധി ശനിയാഴ്ച കേരളത്തിലെത്തും

12.05ന് തൃശൂരിൽ ആദ്യ പ്രചരണത്തിനായി ഹെലികോപ്റ്ററിൽ എത്തും
Priyanka Gandhi to visit Kerala tomorrow
Priyanka Gandhi to visit Kerala tomorrow

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്ന യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചരണാർഥം എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധി ശനിയാഴ്ച കേരളത്തിലെത്തും. രാവിലെ 11.30ന് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയില്‍ നിന്നും കൊച്ചിയില്‍ എത്തിച്ചേരുന്ന പ്രിയങ്ക 12.05ന് ആദ്യ പ്രചരണ സ്ഥലമായ തൃശൂർ എരിയാടേക്ക് ഹെലികോപ്റ്ററിൽ എത്തും. 12.15ന് യുഡിഎഫ് സ്ഥാനാർഥി ബെന്നി ബെഹനാൻ മൽസരിക്കുന്ന ചാലക്കുടി പാർലമെന്‍റ് മണ്ഡലത്തിലെ എരിയാട് പൊതുസമ്മേളനത്തിൽ പ്രിയങ്കാ ഗാന്ധി പങ്കെടുക്കും.

ഉച്ചയ്ക്ക് 2ന് എരിയാട് നിന്ന് ഹെലികോപ്റ്ററിൽ പത്തനംതിട്ടയിലേക്ക് തിരിക്കും. യുഡിഎഫ് സ്ഥാനാർഥി ആന്‍റോ ആന്‍റണിക്ക് വേണ്ടി പത്തനംതിട്ടയിൽ പൊതുസമ്മേളനത്തിൽ പങ്കെടുത്ത ശേഷം 3.40ന് അതേ ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്ക് തിരിക്കും. വൈകുന്നേരം 4.50 വരെ തിരുവനന്തപുരത്ത് ശശി തരൂരിന്‍റെ പ്രചരണ പരിപാടിയുടെ ഭാഗമായി റോഡ് ഷോയിലും പൊതുസമ്മേളനത്തിലും പങ്കെടുത്ത ശേഷം രാത്രി 8.45ന് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് മടങ്ങും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com