ക്രിസ്ത്യൻ മതമേധാവികളുടെ ബിജെപി അനുകൂല പ്രസ്താവനകൾ ഗൗരവമായി കാണണം: എം വി ഗോവിന്ദൻ

ക്രിസ്ത്യൻ വിഭാഗത്തിനു നേരെ പലതരത്തിലുള്ള അക്രമണങ്ങൾ നടക്കുന്നുണ്ട്
ക്രിസ്ത്യൻ മതമേധാവികളുടെ  ബിജെപി അനുകൂല പ്രസ്താവനകൾ ഗൗരവമായി കാണണം: എം വി ഗോവിന്ദൻ
Updated on

കൊച്ചി: ക്രിസ്ത്യൻ മതമേധാവികൾ ബിജെപി അനുകൂല പ്രസ്താവനകൾ നടത്തുന്നതു ഗൗരവമായി കാണണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മറ്റു സംസ്ഥാനങ്ങളിൽ ക്രിസ്ത്യൻ വിഭാഗത്തിനു നേരെ നടക്കുന്ന അക്രമങ്ങൾ കാണാതെ പോവരുത്. ഇത്തരം പ്രസ്താവനകളുടെ അടിസ്ഥാനമെന്തെന്നു ഗൗരവമായി കാണണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

നരേന്ദ്ര മോദി ഡൽഹിയിലെ ക്രിസ്ത്യൻ സഭാ ആസ്ഥാനം സന്ദർശിച്ചതു പ്രധാനമന്ത്രിമാരുടെ ചരിത്രത്തിൽ ആദ്യമാണ്. ക്രിസ്ത്യൻ വിഭാഗത്തിനു നേരെ പലതരത്തിലുള്ള അക്രമണങ്ങൾ നടക്കുന്നുണ്ട്. സംഘപരിവാർ നടത്തുന്ന ക്രിസ്ത്യൻ അക്രമണങ്ങൾക്കെതിരെ അടുത്തിടെയാണ് സംഘടനകൾ ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിച്ചതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com