അർജുന്‍റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾക്ക് വ‍്യാഴാഴ്ച തുടക്കമാകും

നിലവിൽ അർജുന്‍റെ മൃതദേഹം കാർവാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്
The process to bring Arjun's body home will begin on Thursday
അർജുൻ
Updated on

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കേഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്‍റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾക്ക് വ‍്യാഴാഴ്ച തുടക്കമാകും. ഡിഎൻഎ പരിശോധനയ്ക്കായി സാംപിളുകൾ എടുത്ത ശേഷം ഫലം വന്നാലുടൻ നടപടികൾ പൂർത്തികരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

നിലവിൽ അർജുന്‍റെ മൃതദേഹം കാർവാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അർജുന്‍റെ ലോറി കരയിലെത്തിക്കാനുള്ള ശ്രമവും വ‍്യാഴാഴ്ച രാവിലെ എട്ടിന് ആരംഭിക്കും.

ബുധനാഴ്ച ക്രെയിൻ ഉപയോഗിച്ച് കരയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും വടം പൊട്ടിയതോടെ ലോറി പൂർണമായി കരയിലെത്തിക്കാനായില്ല. മണ്ണിടിച്ചിലിൽ കാണാതായ കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥൻ എന്നിവർക്കായുള്ള തെരച്ചിൽ വ‍്യാഴാഴ്ച തുടരും.

Trending

No stories found.

Latest News

No stories found.