

ജിയോ കുട്ടപ്പൻ
കൊച്ചി: ചലച്ചിത്ര നിർമാതാവ് ജിയോ കുട്ടപ്പൻ (എൻ.ജി. ജോൺ-90) അന്തരിച്ചു. ബുധനാഴ്ച പുലർച്ച 1.30ന് എറണാകുളം മെഡിക്കൽ സെന്‍റർ ആശുപത്രിയിലായിരുന്നു അന്ത്യം.
മലയാള സിനിമയിലെ ആദ്യകാല വിതരണക്കാരിൽ ഒരാളെ എൻ.എക്സ്. ജോർജിന്‍റെ മകനാണ് ജിയോ കുട്ടപ്പൻ. ജിയോ പിക്ചേഴ്സിന്‍റെ ബാനറിൽ നിരവധി ചിത്രങ്ങൾ നിർമിച്ചിരുന്നു. ഐ.വി. ശശിയുടെ ഇത്രയും കാലം, ഇനിയെങ്കിലും, ഈനാട്, ഇന്നല്ലെങ്കിൽ നാളെ, മീൻ, ഏഴാം കടലിനക്കരെ, ഇനിയും പുഴയൊഴുകും തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ്. സംസ്കാരം വ്യാഴാഴ്ച ഇടപ്പള്ളി പൈപ്പ്‌ലൈൻ റോഡ് തോപ്പിൽ മേരി ക്യൂൻസ് പള്ളി സെമിത്തേരിയിൽ.