

എൻ. എം. ബാദുഷ
കൊച്ചി: നിർമാതാവ് എൻ. എം. ബാദുഷ ബിജെപിയിൽ ചേർന്നേക്കുമെന്ന് സൂചന. ഒരു ദേശീയ രാഷ്ട്രീയ പാർട്ടിയിൽ ചേരാനുള്ള എല്ലാ സാധ‍്യതയുണ്ടെന്ന് ബാദുഷ നേരത്തെ വ‍്യക്തമാക്കിയിരുന്നു.
ചർച്ചകൾ പുരോഗമിക്കുകയാണെന്നും സ്ഥാനാർഥിയാകുമോ എന്ന കാര‍്യം ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും ഒരു മാധ‍്യമത്തിന് നൽകിയ അഭിമുഖത്തിൽ ബാദുഷ പറഞ്ഞിരുന്നു.