ദേശീയപാത വികസനം ഉയര്‍ത്തി കാട്ടി സര്‍ക്കാരിന്‍റെ പ്രോഗ്രസ് റിപ്പോര്‍ട്ട്

സർക്കാർ കൈവരിച്ച പുരോഗതിയുടെ വിശദാംശങ്ങൾ ഈ റിപ്പോർട്ടിൽ വിശദമായി ചേർത്തിട്ടുണ്ട്
progress report listing ldf achievements

ദേശീയപാത വികസനം ഉയര്‍ത്തി കാട്ടി സര്‍ക്കാരിന്‍റെ പ്രോഗ്രസ് റിപ്പോര്‍ട്ട്

Updated on

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ പ്രോഗ്രസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു . ദേശീയപാത വികസനം ഉയര്‍ത്തി കാട്ടിയാണ് സര്‍ക്കാരിന്‍റെ പ്രോഗസ് റിപ്പോര്‍ട്ട്. ദേശീയപാത വികസനം യഥാര്‍ഥ്യമാകാന്‍ കാരണം ഇടത് സര്‍ക്കാര്‍ ആണെന്നു റിപ്പോര്‍ട്ടിൽ പറയുന്നു. കേന്ദ്രം ഉപേക്ഷിക്കാനൊരുങ്ങിയ പദ്ധതി യഥാര്‍ഥ്യമാക്കിയത് എല്‍ഡിഎഫ് സർക്കാരിന്‍റെ ഇടപെടലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എൽഡിഎഫ്‌ പ്രകടന പത്രികയിലെ 900 വാഗ്‌ദാനങ്ങളുടെ നിർവഹണ പുരോഗതി വിലയിരുത്തുന്ന റിപ്പോർട്ടാണിത്‌. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുഖവുരയോടെയാണ്‌ റിപ്പോർട്ട്‌ ആരംഭിക്കുന്നത്.

പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾക്ക് പുറമെ വിവിധ വകുപ്പുകൾ നടപ്പിലാക്കിയ പ്രധാന പദ്ധതികളെ കുറിച്ചും പ്രോഗ്രസ്‌ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഒൻപത്‌ ഭാഗങ്ങളാക്കി തിരിച്ചാണ്‌ റിപ്പോർട്ട്‌ പുറത്തിറക്കിയിരിക്കുന്നത്‌. പശ്ചാത്തലസൗകര്യ വികസനത്തിനും സാമൂഹ്യക്ഷേമത്തിനും തുല്യപ്രാധാന്യം നൽകുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്നും നവകേരള സൃഷ്ടിക്കായുള്ള സമഗ്രമായ സമീപനമാണ് സർക്കാരിനുള്ളതെന്നും മുഖവുരയിൽ മുഖ്യമന്ത്രി വ്യക്തമാക്കുന്നു.

സർക്കാർ കൈവരിച്ച പുരോഗതിയുടെ വിശദാംശങ്ങൾ ഈ റിപ്പോർട്ടിൽ വിശദമായി ചേർത്തിട്ടുണ്ട്. ഞങ്ങൾ വാഗ്ദാനം ചെയ്തതുപോലെ എല്ലാവർഷവും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ എത്രത്തോളം നടപ്പാക്കാൻ കഴിഞ്ഞുവെന്നതിന്റെ റിപ്പോർട്ട് ഈ വർഷവും സമർപ്പിക്കുകയാണ്-മുഖ്യമന്ത്രി പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com