'പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷൻ’: മലയാള സിനിമയിൽ പുതിയ സംഘടന വരുന്നു

സംഘടനയെ കുറിച്ചുളള വിവരങ്ങളടങ്ങിയ കത്ത് സിനിമ പ്രവർത്തകർക്ക് നൽകി തുടങ്ങി.
Progressive Filmmakers Association new Malayalam film organization
'പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷൻ’: മലയാള സിനിമയിൽ പുതിയ സംഘടന
Updated on

കൊച്ചി: മലയാള സിനിമാ രം​ഗത്ത് നിലവിലുള്ള സംഘടനകൾക്കു ബദലായി പുതിയൊരു സംഘടന രൂപീകരിക്കാൻ നീക്കം. 'പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്' എന്ന പേരിലാണ് പുതിയ സംഘടന രൂപീകരിക്കുന്നത്. സംവിധായകരായ അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശേരി, ആഷിഖ് അബു, രാജീവ് രവി, അഭിനേത്രി റിമ കല്ലിങ്കൽ, ചലച്ചിത്ര പ്രവർത്തകൻ ബിനീഷ് ചന്ദ്ര എന്നിവർ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇതു സംബന്ധിച്ച് സൂചിപ്പിക്കുന്നത്.

സംഘടനയെ കുറിച്ചുളള വിവരങ്ങളടങ്ങിയ കത്ത് സിനിമ പ്രവർത്തകർക്ക് നൽകി തുടങ്ങി. തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് സംഘടനയെന്നും, പുത്തൻ സിനിമ സംസ്കാരം രൂപീകരിക്കുമെന്നും സംഘടന വാഗ്ദാനം ചെയ്യുന്നു. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കും. സമത്വം, സഹകരണം, സാമൂഹിക നീതി മൂല്യങ്ങളിൽ ഊന്നി പ്രവർത്തിക്കുമെന്നും കത്തിലുണ്ട്.

മറ്റു വ്യവസായ മേഖലകളുമായി തുലനം ചെയ്യുമ്പോൾ സിനിമാമേഖല പിന്നിലാണ്. ആധുനിക സംവിധാനങ്ങളും നിയമ ചട്ടക്കൂടുകളും കൂട്ടുത്തരവാദിത്തവും ഉൾക്കൊണ്ട് മലയാള സിനിമാ വ്യവസായത്തെ വർത്തമാനകാലത്തിലേക്ക് കൊണ്ടുവരേണ്ട സമയമാണിതെന്നും പ്രസ്താവനയിൽ പറയുന്നു. അടുത്തിടെ ഫെഫ്കയിൽ നിന്ന് രാജി വച്ച ആഷിക് അബു അടക്കമാണ് പുതിയ സംഘടനയ്ക്ക് നേതൃത്വം വഹിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോ‍‍ര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ അതിക്രമങ്ങൾക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ചവരാണ് പുതിയ സംഘടനയുടെ തലപ്പത്തെന്നതും ശ്രദ്ധേയമാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com